മർകസ് ഗാർഡൻ-മദീനതുന്നൂർ: അഡ്മിഷൻ ആരംഭിച്ചു

 08-April-2019 @ 12:19:56 PM


കോഴിക്കോട് :മർകസ് ഗാർഡനിലെ മദീനതുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക്‌ സയൻസ്,സയൻസ് അക്കാദമി,ഫിനിഷിംഗ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.പത്താം ക്ലാസ് കഴിഞ്ഞവർക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ ആഴത്തിലുള്ള ഇസ്ലാമിക്‌ സ്റ്റഡീസ് പഠനമാണ് കോളേജ് ഓഫ് ഇസ്ലാമിക്‌ സയൻസ്. കോസ്മോപൊളിറ്റൻ സ്കോളേഴ്സിനെ രൂപപ്പെടുത്താനുളള സംവിധാനം ഈകോഴ്സിന്റെ പ്രത്യേകതയാണ്.ഹാഫിളുകൾക്ക് ദൗറയോടെയുളള പ്രത്യേക ബാച്ചും പ്രവർത്തിക്കുന്നു. അഭിരുചിയനുസരിച് രണ്ടു വർഷത്തിന് ശേഷം ഹ്യൂമാനിറ്റീസ്, ലിറ്ററേച്ചർ, മോഡേൺ ലോ, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുക്കാം. പ്രാപ്‌തരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ്, ചാർട്ടേഡ് അക്കൗണ്ടിംഗ് കോച്ചിംഗും വിവിധ പരിശീലനങ്ങളും നൽകുന്നു.ഹയർ സെക്കന്‍ഡറി പ്രവേശന പരീക്ഷ ഏപ്രിൽ 22ന് ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെന്ററുകളിൽ നടക്കും.ബാച്ചിലർ ഇൻ ഇസ്ലാമിക് സയൻസിലേക്കുളള എൻട്രൻസ് ഏപ്രിൽ 15നാണ്.
എട്ടാം ക്ലാസ് മുതൽ പാരമ്പര്യ ഇസ്ലാമിക ടെക്സ്റ്റുകളുടെ ആധികാരിക വായനയും മോഡേൺ സയൻസ് പഠനവും ഉൾക്കൊള്ളുന്ന ആറുവർഷത്തെ കോഴ്സാണ് സയൻസ് അക്കാദമിയിൽ നൽകുന്നത്.ഏപ്രിൽ 19ന് രാവിലെ ഒമ്പതുമണിക്ക് മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയിൽ തിരഞ്ഞെടുക്കുന്ന 25 പേർക്കാണ് അവസരം.
മുഖ്തസർ പൂർത്തിയായവർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലീഡർഷിപ്പ്,മാനേജ്മെന്റ്, ഭാഷ പരിശീലനാനുഭവത്തോടെ ഹദീസ് ദൗറ, ശാഫി- ഹനഫി ഫിഖ്‌ഹ് പഠിക്കാനുള്ള അവസരമാണ് മദീനതുന്നൂർ ഫിനിഷിങ് സ്കൂൾ. ഏപ്രിൽ 22ന് മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്കാണ് അവസരം.
ഈ വർഷം S.s.l.c പൂർത്തിയായ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 11,12,13ന് മർകസ് ഗാർഡനിൽ വെച്ച് അക്കാഡമിക് ബ്രിഡ്ജ് കോഴ്സ് നടക്കും. അഭിരുചിയനുസരിച്ച്
തുടർപഠനം കൃത്യമായി രൂപപ്പെടുത്താനുള്ള മാർഗ നിർദേശങ്ങൾ നൽകലാ ണ് കോഴ്സിന്റെ ലക്ഷ്യം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മദീനതുന്നൂർ പ്രവേശന പരീക്ഷയിൽ വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്.

അന്വേഷണങ്ങൾക്ക്:
+91 97472 15499
+91 95628 18812
+91 75609 24996
+91 95620 43493


Have Questions? Call Us: +91 0495 2963484
It is an initiative ,whereby,the students are well trained to radiate the noble ideals of Islam across the world.